Skip to main content

Posts

പ്രവാസ ചക്രം

ഉപജീവനോപാധിയാം ജോലിഭാരങ്ങൾ  തീർക്കുന്നു വ്യഥകൾ മാനസത്തിൽ നാടും വീടും വിങ്ങലായ് നീറലായ് കദനങ്ങൾ തീർക്കുന്നു നെഞ്ചകത്തിൽ ഉച്ചമയക്കത്തിൽ കൺപോള തിരയുന്ന- ചെയ്തു...
Recent posts

കൂട്ടുകാരന്‍

തനിച്ചിരിക്കുമ്പോള്‍ അരികിലിരുന്ന് അവന്‍ എന്തെങ്കിലുമൊക്കെ മന്ത്രിച്ചു കോണ്ടിരിക്കും. ഒരിക്കലും തിരിചുചു വരാ​‍ത്ത കുട്ടിക്കാലത്തെ അവന്‍ ഇടക്കിടെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കും. ഒരു പകല്‍ വെട്ടം പോലെ ഞാന്‍ അവനെയും അവന്‍ എന്നെയും മനസ്സിലാക്കാന്‍ തുടങിയിട്ട് വര്‍ഷം 16 കഴിഞ്ഞു. ആരുമറിയാതെ കരഞ്ഞാലും അവന്‍ എന്റെ അടുത്ത് ഓടി എത്തും. ഇതു വരെ ഞങള്‍ പരസ്പരം സഹായം ചോദിച്ചിട്ടില്ല.  ഒരിക്കല്‍ അവന്‍ എന്നോട് ചോദിച്ചു. അത് എനിക്ക് സഹിക്കാന്‍ പറ്റിയില്ല. രാവെന്നോ പകലെന്നോ ഇല്ലാതെ കണക്കു നോക്കാതെ ഇതു വരെ കഴിഞ്ഞ അവന്‍ .. അവനെന്തു പറ്റി ഈ കാര്യം എന്നോടു ചോദിക്കാന്‍. ഒരു കൊടുമുടിയുടെ ശിരസ്സിലേക്കു ഒരേ വാശിയോടെ പാഞ്ഞു കയറിയപ്പോള്‍ തോന്നാത്ത ഒരു വിചാരം അവനില്‍ ഇപ്പോള്‍ മുള പോട്ടാന്‍ മാത്രം ആരാണവനെ പിഴപ്പിച്ചത്. പടച്ച തമ്പുരാനല്ലാതെ. എനിക്കവനോട് തിരിച്ച് ഒന്നും പറയാന്‍ കഴിയുന്നില്ല. കൂട്ടുകാര്‍ എന്നാല്‍ അതിനു ഉത്തരം പറയുന്നതിനു പകരം അതു നിറവേറ്റി കൊടുക്കുകയാണു ചെയ്യേണ്ട്ത്. പക്ഷേ യഠാര്‍തഃ കൂട്ടുകാരന്‍ ഇങനെ ചോദിക്കുമോ.. അതെനിക്കരിയില്ല.. എന്തായാലും അവന്റെ മനസ്സില്‍ ഇന്നു ഞാന്‍ ഒന്നാന്...